Book Name in English : Shodasasamskaram
ഷോഡശം എന്ന സംസ്‌കൃതപദത്തിന് 16 എന്നർത്ഥം. മനുഷ്യന് 16 ചടങ്ങുകൾ അഥവാ സംസ്‌കാരങ്ങൾ ഋഷിമാർ വിധിച്ചിട്ടുള്ളതാണ് ഷോഡശസംസ്കാരങ്ങൾ. മനുഷ്യൻ്റെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയെ ലക്ഷ്യമാക്കി സംവിധാനം ചെയ്‌തിട്ടുള്ള ആചാരപദ്ധതികളാണവ. സന്തത്യുത്പാദന മാണ്’ ’ഗർഭാധാനം’. ഗർഭസ്ഥിതിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാസം അനുഷ്ഠിക്കുന്ന സംസ്‌കാരമാണ് ’പുംസവനം’. ഗർഭസ്ഥശിശുവിന്റെയും മാതാവിൻറെയും ആരോഗ്യസംരക്ഷണാർത്ഥം നാലാംമാസത്തിൽ അനുഷ്ഠി ക്കുന്ന സംസ്‌കാരവിധിയാണ് ’സീമന്തോന്നയനം’. പ്രസവസമയത്തും, അതിനു ശേഷവും ചെയ്യേണ്ട ചടങ്ങാണ് ’ജാതകർമ്മം’. കുട്ടി ജനിച്ച് പതിനൊന്നാം നാളി ലോ നൂറ്റിയൊന്നാം നാളിലോ ഉചിതമായ പേരു നൽകുന്നതാണ് ’നാമകരണം’. ജനിച്ച കുട്ടിയെ ആദ്യമായി വീടിനു പുറത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങാ ണ് ’നിഷ്ക്രമണം’. ആറാം മാസം വിധിപ്രകാരം ചോറുകൊടുക്കുന്നതിനെയാണ് ’അന്നപ്രാശനം’ എന്നു പറയുന്നു. ഇങ്ങനെ ഒരു വ്യക്തിയുടെ അന്ത്യ സംസ്‌കാരകർമ്മം വരെയുള്ള 16 ജീവിതസംസ്‌കാരങ്ങളെ വേദനിഷ്‌ഠമായ താത്വികവിശദീകരണത്തോടെ അവതരിപ്പിക്കുന്ന ആചാരപഠനഗ്രന്ഥം.Write a review on this book!. Write Your Review about ഷോഡശസംസ്ക്‌കാരങ്ങൾ Other InformationThis book has been viewed by users 13 times