Book Name in English : Hammer
സമകാലിക വ്യവസ്ഥയുടെ ക്രമങ്ങൾക്കും ക്രമഭംഗങ്ങൾക്കും ഇടയിൽ നിസ്സഹായനായി പോകുന്ന ഒരു സിവിൽ സേവകൻ്റെ സ്തോഭജനകമായ ജീവിതത്തെ വരഞ്ഞിടുന്ന കൃതി.
എത്രതന്നെ നിഷേധിക്കാൻ ശ്രമിച്ചാലും എവിടെയും അഴിമതിയും നീതിനിഷേധവും നിഷാദരൂപം പ്രാപിക്കുന്ന വൈതരണി. അതിനെ നിരന്തരം പ്രതിരോധിക്കേണ്ട അനിവാര്യതയിലേക്ക് അയാൾ എടുത്തെറിയപ്പെടുന്നു. വൈയക്തിക ജീവിതത്തിലെ ഒറ്റപ്പെടലുകളും തകർച്ചകളും അസ്‌തിത്വ വിഹ്വലതകളും സ്ഥാപനവൽക്കരിക്കപ്പെട്ട ക്രമഭംഗത്തെ അടയാളപ്പെടുത്തുന്ന വാടകക്കൊലയാളിയെ പ്രതിരോധിക്കുന്ന നാടകീയ സംഘർഷങ്ങളും കയ്യാങ്കളിയിൽ ഉരിഞ്ഞെറിയപ്പെടുന്ന വിശേഷ സ്വത്വബോധവും തത്ത്വചിന്തയുടെ വലിയ ക്യാൻവാസിൽ വരച്ചിടുന്നു. വിഷാദവും നിരാശയും അസംബന്ധവും തീർക്കുന്ന ചക്രവ്യൂഹത്തിൽ നിന്ന്കുതറി നില്ക്കാനുള്ള മനുഷ്യയത്നത്തിന്റെ നേർക്കാഴ്ചകൾ.
ജീവിതാവസ്ഥയുടെ ബഹുസ്വര അതിരുകൾ ഭേദിക്കുന്ന ആഖ്യാനരീതി. ഗൗരവമായ വായനകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോകുന്ന കൃതി.Write a review on this book!. Write Your Review about ഹാമ്മര്‍ Other InformationThis book has been viewed by users 70 times