Book Name in English : Hrudayamurmarangal
ഈ ഓർമ്മക്കുറിപ്പുകൾ ഒറ്റയിരുപ്പിന് വായിക്കാൻ കഴിഞ്ഞത് അലിവുള്ള, ജീവനുള്ള, ഭാഷ കാരണമാണ്. ഇന്നില്ലാത്ത ഒരു കേരളത്തെ പുനർനിർമ്മിക്കുന്നതിനാൽ ഇത് ചരിത്രം കൂടിയാണ്. വളരെ തെളിമയുള്ള ഓർമ്മകളും അതിനെ പകർത്താൻ ശക്തിയുള്ള നർമ്മവും പ്രസാദാത്മകതയും അൽപ്പം വിഷാദവുമുള്ള ഭാഷയും ആരെയും വശീകരിക്കും. ആത്മകഥയും സത്യസന്ധതയും കൂട്ടുകാരാണെങ്കിലും സമാന്തര പാതകളിലൂടെയാണ് അവരുടെ സഞ്ചാരം. പരസ്പരം വിരൽത്തുമ്പുകൾ പോലും തൊടാൻ വിഷമം. ഈ വലിയ ഉൾക്കാഴ്ചയാണ് ഗീതയുടെ എഴുത്തിന്റെ കരുത്ത്. ജീവിതത്തിലും ഗീത പുലർത്തുന്നത് സത്യസന്ധതയുടെനിഴലായ ധൈര്യമാണ്.Write a review on this book!. Write Your Review about ഹൃദയമർമ്മരങ്ങൾ Other InformationThis book has been viewed by users 745 times