കവിയും ഡോക്യുമെൻററി സംവിധായകനുമായ എം.എസ് ബനേഷ് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. തൊണ്ണൂറുകളുടെ തുടക്കം മുതൽ മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നു. ആദ്യകവിതാസമാഹാരം നെഞ്ചുംവിരിച്ച് തലകുനിക്കുന്നു 2007ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടാമത്തെ കവിതാസമാഹാരം കാത്തുശിക്ഷിക്കണേ 2011ൽ ഡിസി ബുക്സ് തന്നെ പ്രസിദ്ധീകരിച്ചു. 2017ൽ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച നല്ലയിനം പുലയ അച്ചാറുകൾ ആണ് മൂന്നാമത്തെ കാവ്യസമാഹാരം. മലയാളത്തിലെയും ഇംഗ്ലീഷിലെയും നിരവധി കാവ്യസമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്. കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ കവിതകൾ പരിഭാഷ ചെയ്യപ്പെട്ടു
ഡോക്യുമെൻററി ഫിലിം സംവിധാനത്തിന് 6 തവണ സംസ്ഥാന സർക്കാരിൻറെ ടെലിവിഷൻ അവാർഡ് നേടി. ഗർഭിണികളുടെ വാർഡ് ശവമുറിയിൽ നിങ്ങളെയും കാത്ത് ചന്ദനത്താൽ മുറിവേറ്റവർ ദ ഗ്രേറ്റ് പീപ്പിൾസ് സ്ലം ദ ബ്ലൈൻഡ് ലൈബ്രേറിയൻ തുടങ്ങിയവ പ്രധാന ഡോക്യുമെൻററികൾ. പെണ്ണ് കെട്ടിയ വീട് എന്ന ഡോക്യുമെൻററിക്ക് ഐക്യരാഷ്ട്രസഭയുടെ പങ്കാളിത്തമുള്ള പോപുലേഷൻ ഫസ്റ്റിന്റെ ലാഡ്ലി മീഡിയ അവാർഡ് ലഭിച്ചു. മലയാറ്റൂരിലെ അനധികൃത പാറമടകളെക്കുറിച്ചുള്ള ഡോക്യുമെൻററി ചിത്രീകരണത്തിനിടെ 2012 ഡിസംബർ 5 ന് ക്വാറിയിലെ ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായി. എറണാകുളം ഏലൂരിലെ വ്യവസായ മലിനീകരണത്തിനെതിരെ സംവിധാനം ചെയ്ത വിഷമവൃത്തം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലും ആക്രമണ ശ്രമം ഉണ്ടായി. പുഴയുടെ ജാതകം എന്ന ഡോക്യുമെൻററിയുടെ സംവിധാനത്തിന് അന്തരിച്ച പ്രമുഖ ഡോക്യുമെൻററി സംവിധായകൻ സി. ശരത്ച്ചന്ദ്രൻറെ പേരിലുള്ള ശരത്ചന്ദ്രൻ പരിസ്ഥിതി പുരസ്‌കാരം ലഭിച്ചു. 2016ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ഇൻർനാഷണൽ ഡോക്യുമെൻററി ആൻഡ് ഷോർട്ട് ഫിലിംഫെസ്റ്റിവലിൻറെ (IDSFFK) സെലക്ഷൻ ജൂറി അംഗമായിരുന്നു.
കാവ്യസമാഹാരങ്ങൾക്കു പുറമേ, സ്വന്തം ഡോക്യുമെൻററി തിരക്കഥയായ കലി-ദ ഫ്‌ളെയ്മിംഗ് ഫെയ്‌സസ്, ഡോക്യുമെൻററി തിരക്കഥകളുടെ സമാഹാരമായ കലഹിക്കുന്നവരുടെ തിരക്കാഴ്ച്ചകൾ, എംഎൻ വിജയനുമായുള്ള അഭിമുഖസംഭാഷണങ്ങളുടെ സമാഹാരമായ കലാപത്തിന്റെ ഉത്തരങ്ങൾ;, നോം ചോംസ്‌കിയുടെ മലയാളവിവർത്തനമായ ബുദ്ധിജീവികളുടെ മൗനം, ഓഷോ രജനീഷിന്റെ ലവ് ആൻഡ് മെഡിറ്റേഷൻ എന്ന കൃതിയുടെ വിവർത്തനമായ പ്രണയവും ധ്യാനവും എന്നിവയാണ് മറ്റ് പുസ്തകങ്ങൾ.
കലാകൗമുദി ആഴ്ചപ്പതിപ്പ്, കൈരളി ടിവി, പീപ്പിൾ ടിവി, ജീവൻ ടിവി എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ റിപോർട്ടർ ടിവിയിൽ പ്രോഗ്രാം ഹെഡ് ആയി ജോലി ചെയ്യുന്നു. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, കേരള പ്രസ് അക്കാദമി എന്നിവിടങ്ങളിൽ പഠനം. കൊടുങ്ങല്ലൂർ ഭരണിയെ കുറിച്ച് സംവിധാനം ചെയ്ത കലി- ദ ഫ്ലെയ്മിംഗ് ഫെയ്സസ് എന്ന ചിത്രത്തിന്റെ തിരക്കഥ ഭാഷാപോഷിണി പ്രസിദ്ധീകരിച്ചു. ഇതേ തിരക്കഥ 2003ൽ ഫാബിയൻ ബുക്സ് പ്രസിദ്ധീകരിച്ചു. ഇപ്പോൾ സ്വതന്ത്രമായി ഡോക്യുമെൻററി ചിത്രങ്ങൾ സംവിധാനം ചെയ്യുന്നു. എറണാകുളത്ത് താമസം.
കൃതികൾ :-
നല്ലയിനം പുലയ അച്ചാറുകൾ - (കവിതാസമാഹാരം) ഡി.സി. ബുക്‌സ്.(2017)
കാത്തുശിക്ഷിക്കണേ - (കവിതാസമാഹാരം) ഡി.സി. ബുക്‌സ് (2011)
നെഞ്ചുംവിരിച്ച് തലകുനിക്കുന്നു - (കവിതാസമാഹാരം) ഡി.സി. ബുക്‌സ്.(2007)
കലഹിക്കുന്നവരുടെ തിരക്കാഴ്ച്ചകൾ - (ഡോക്യുമെൻററി തിരക്കഥാ സമാഹാരം) (2016)
കലി-ദ ഫ്‌ളെയ്‌മിങ്ങ് ഫെയ്‌സസ് - (ഡോക്യുമെൻററി തിരക്കഥ) ഫാബിയൻ ബുക്സ് (2003)
കലാപത്തിന്റെ ഉത്തരങ്ങൾ -(എം. എൻ വിജയനുമായുള്ള അഭിമുഖ സമാഹാരം) ഫാബിയൻ ബുക്സ് (2004)
ബുദ്ധിജീവികളുടെ മൗനം-(നോം ചോംസ്കിയുടെ ലേഖന പരിഭാഷ)ഫാബിയൻ ബുക്സ് (2005)
പ്രണയവും ധ്യാനവും -( ഓഷോ രജനീഷിന്റെ ലേഖന പരിഭാഷ) ഫാബിയൻ ബുക്സ് (1999)
Awards:-
കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് - ഗർഭിണികളുടെ വാർഡ് (ഡോക്യുമെൻററി) (2002)
കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് - ശവമുറിയിൽ നിങ്ങളെയും കാത്ത് (ഡോക്യുമെൻററി) (2005)
കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് - ഉള്ളടക്കങ്ങൾ (ഡോക്യുമെൻററി) (2006)
കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് - ദ ഗ്രേറ്റ് പീപ്പിൾസ് സ്ലം (ഡോക്യുമെൻററി)
കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് - ദ ബ്ലൈൻഡ് ലൈബ്രേറിയൻ (ഡോക്യുമെൻററി)http://archives.mathrubhumi.com/online/malayalam/news/story/3544621/2015-04-22/kerala
കേരള സർക്കാരിന്റെ ടെലിവിഷൻ അവാർഡ് - മനുഷ്യർ മനുഷ്യരെ അന്ധരാക്കുന്ന വിധം (ലേഖനംhttp://www.dcbooks.com/m-s-banesh-bags-kerala-television-award.html)
കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് - ചന്ദനത്താൽ മുറിവേറ്റവർ (ഡോക്യുമെൻററി) (2003)
ഫോട്ടോഫെസ്റ്റ് ഇന്ത്യ ദേശീയ അവാർഡ് - അസഹ്യൻ ദ വാനിഷിംഗ് ബ്രസ്റ്റ് (ഡോക്യുമെൻററി) (2004)
വയലാർ രാമവർമ ട്രസ്റ്റ് അവാർഡ് - നരകത്തിൽ നിന്നുള്ള സമരങ്ങൾ (ഡോക്യുമെൻററി) (2011)
നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൌൺസിൽ അവാർഡ് - സ്വാതന്ത്ര്യക്കുടിയിറക്കൽ (ഡോക്യുമെൻററി) (2010)
ലോഹിതദാസ് അവാർഡ് - മഹാ ആഗ്നസ് ദേവി (ഡോക്യുമെൻററി) (2012)
കേരള ഫിലിം ഓഡിയൻസ് കൌൺസിൽ അവാർഡ് - ശവമുറിയിൽ നിന്നുള്ള വാക്കുകൾ (ഡോക്യുമെൻററി) (2012 )
നാഷണൽ ഫിലിം അക്കാദമി അവാർഡ് - സ്വാതന്ത്ര്യക്കുടിയിറക്കൽ (ഡോക്യുമെൻററി) (2010)
മുസിരിസ് ടെലിവിഷൻ അവാർഡ് - മുരുകോപാസന (ഡോക്യുമെൻററി) (2012 )
കൊടമന നാരായണൻ നായർ മീഡിയ അവാർഡ് - (വിഷ്വൽ ജേണലിസ്റ്റ്) (2010)
ടെലിവിഷൻ പ്രോഗ്രാംസ് പ്രൊമോഷൻ കൌൺസിൽ അവാർഡ് - ലാലൂരിലെ പട്ടികൾ (ഡോക്യുമെൻററി) (2012 )
കേരള ടെലിവിഷൻ വ്യൂവേഴ്സ് അസ്സോസിയേഷൻ, കാഴ്ച്ച അവാർഡ് - നെറ്റിസൻ ജേണലിസ്റ്റ് (ടി വി ഷോ ) (2012 )
ഭരണിക്കാവ് ശിവകുമാർ മെമ്മോറിയൽ ടെലിവിഷൻ അവാർഡ് - നെറ്റിസൻ ജേണലിസ്റ്റ് (ടി വി ഷോ ) (2012 )
ശരത്ചന്ദ്രൻ മെമ്മോറിയൽ ഡോക്യുമെൻററി അവാർഡ് - പുഴയുടെ ജാതകം (ഡോക്യുമെൻററി) (2012 )
ലാഡ്ലി മീഡിയ അവാർഡ് - പെണ്ണ് കെട്ടിയ വീട് (ഡോക്യുമെൻററി) (2012 )