എ ഹേമചന്ദ്രന്‍ IPS Author

A Hemachandran Ips

1960 ആഗസ്റ്റ് 13-ന് വര്‍ക്കലയ്ക്കടുത്ത് ഹരിഹരപുരം ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍: എം. ആനന്ദന്‍ നായര്‍, അമ്മ: ജി. ദേവകി അമ്മ. തൃശൂര്‍ ഗവ. എൻജിനീയറിങ് കോളേജില്‍നിന്നും കെമിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം. 1982 മുതല്‍ 1986 വരെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപ്പറേഷനില്‍ പ്രോസസ്സ് എൻജിനീയര്‍. മുംബൈയിലും വിശാഖപട്ടണത്തും ജോലിചെയ്തശേഷം 1956-ൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ ചേർന്നതോടെ വീണ്ടും കേരളത്തിലെത്തി. വിവിധ റാങ്കുകളിൽ ദീർഘകാലം ക്രമസമാധാനപാലനരംഗത്ത് പ്രവർത്തിച്ചു. ഇന്റലിെജൻസ്, അഡ്മിനിസ്ട്രേഷൻ, വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും പ്രധാന ചുമതലകൾ വഹിച്ചു. പോലീസ് വകുപ്പിന് പുറത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ, KSRTC ചെയർമാൻ and മാനേജിങ് ഡയറക്ടർ, അഗ്നി​രക്ഷാ സേനാ​മേധാവി എന്നീ ചുമതലകളും വഹിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഹൈദരാ​ബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ അഞ്ചുവർഷക്കാലം സേവനമനുഷ്ഠിച്ചു. ഐ.പി.എസ്. പ്രൊബേഷണർമാർക്ക് പോലീസ് എത്തിക്സ് എന്ന വിഷയം പഠിപ്പിക്കാൻ അവസരം ലഭിച്ചു. സേവനകാലത്ത് എം.ബി.എ. ബിരുദവും നേടി. ദേശീയതലത്തിലും കേരളത്തിലും പോലീസ് പരിഷ്കരണ ശ്രമങ്ങളിൽ പങ്കാളിയായി. 2003-ലും 2012-ലും രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ ലഭിച്ചു



Need some editing or want to add info here ?, please write to us.

Other Books by Author A Hemachandran Ips