ഖിയാസ് അല്‍-ദിന്‍ അബു അല്‍-ഫാത്ത് ഒമര്‍ ഇബ്‌ന്‍ ഇബ്രാഹിം ഖയ്യാം നിഷാബുരി (പേര്‍ഷ്യന്‍: غیاث الدین ابو الفتح عمر بن ابراهیم خیام نیشابوری) അഥവാ ഒമര്‍ ഖയ്യാം (ജനനം. മെയ് 18, 1048 നിഷാപുര്‍, (പേര്‍ഷ്യ) – മരണം. ഡിസംബര്‍ 4, 1131), ഒരു പേര്‍ഷ്യന്‍ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. പേര്‍ഷ്യയില്‍ ആയിരുന്നു ഒമര്‍ ഖയ്യാം ജീവിച്ചിരുന്നത്. ഒമര്‍ അല്‍-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്[1].ഇറാനു പുറത്ത് ഒമര്‍ഖയ്യാം പ്രശസ്തന്‍ തന്റെ കവിതകള്‍ക്കാണ്. റൂബയ്യാത്തുകള്‍ (നാലുവരി കവിതകള്‍) എഡ്വേര്‍ഡ് ഫിറ്റ്സ്ഗെറാള്‍ഡ് എഴുതിയ റൂബയാത് ഓഫ് ഒമര്‍ ഖയ്യാം എന്ന പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്ത് പ്രശസ്തമായി.