മലയാളത്തിലെ ശ്രദ്ധേയയായ യുവചിത്രകാരിയും കവിയും കലാനിരൂപകയും കലാചരിത്രകാരിയും ആണ് കവിത ബാലകൃഷ്ണൻ. 1998 മുതൽ 1999 കാലഘട്ടത്തിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ആർട്ട് ഹിസ്റ്ററി അദ്ധ്യാപികയായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് ആർ. എൽ. വി. തൃപ്പൂണിത്തുറയിലെ മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിലും , മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻഐഎഫ്ടി) എന്നിവിടങ്ങളിലും വിസിറ്റിംഗ് ഫാക്കൽറ്റിയായി സേവനം അനുഷ്ടിച്ചു. കവിത ബാലകൃഷ്ണൻ നിലവിൽ ആർട്ട് ഹിസ്റ്ററി, സൗന്ദര്യശാസ്ത്ര ലക്ചറർ ആയി തൃശൂരിലെ ഫൈൻ ആർട്സ് കോളേജിൽ സേവനം ചെയുന്നു