മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമാണ് ജോസ് പനച്ചിപ്പുറം (ജനനം: ഓഗസ്റ്റ് 24, 1951, വാഴൂര്‍, കോട്ടയം) . മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയില്‍ “തരംഗങ്ങളില്‍” എന്ന പേരിലും ഭാഷാപോഷിണി മാസികയില്‍ “സ്നേഹപൂര്‍വം” എന്ന പേരിലും കോളങ്ങള്‍ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താല്‍ ശ്രദ്ധേയമാണ് ഈ പംക്തികള്‍. കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.