ടി. നസീർഖാൻ സാഹിബ്
കൊല്ലം ജില്ലയിലെ പുന്നലയിൽ ജനനം. പുന്നല യു.പി.സ്കൂൾ, പിറവന്തൂർ ഗുരുദേവ ഹൈസ്കൂൾ, പുനലൂർ എസ് എൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. രസതന്ത്രത്തിൽ ബിരുദം. ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ. 1983–ൽ ഗവൺമെന്റ് ജീവനക്കാരനായി. തൊഴിൽ വകുപ്പിൽ വിവിധ തസ്തികകളിൽ ജോലി ചെയ്ത് വയനാട് ജില്ലാ ലേബർ ഓഫീസർ ആയി 2016–ൽ വിരമിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയിലെ പ്രോഗ്രാം പ്രൊഡ്യൂസർ പാനലിൽ അംഗമാണ്. ഇതുവരെ 136 വിദ്യാഭ്യാസ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലെ സംവിധായകരുടെ പാനലിൽ അംഗമാണ്.