എഴുത്തുകാരന്, പ്രഭാഷകന്‍. ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ (I.H.E.P.) പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററും , സ്പെഷ്യല്‍ കലക്റ്ററുമായി 08-09-1971 മുതല്‍ പ്രവര്‍ത്തിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 26-01-1972 മുതല്‍ 19-08-1975 വരെ ഇടുക്കി ജില്ലാ കലക്റ്ററായിരുന്നു. 1941-ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ജനനം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. കേരളത്തിന്റെ മുന്‍ അഡ്ഡീഷണല്‍ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കില്‍) ആയിരുന്ന ബാബുപോള്‍ എഴുത്തുകാരന് എന്ന നിലയിലും പ്രശസ്തനാണ്.[1] ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം 2000-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.[2][3] ഇപ്പോള്‍ മാധ്യമം പത്രത്തില്‍ 'മധ്യരേഖ' എന്ന പേരില്‍ ഒരു പംക്തി എഴുതിവരുന്നുണ്ട്.