താരാശങ്കര്‍ ബന്ദോപാധ്യായ(ബംഗാളി:তারাসন্কর বন্ডোপাধ্যা)(23 ജൂലൈ 1898 -14 സെപ്റ്റംബര്‍ 1971) ബംഗാളിയിലെ പ്രശസ്തനായൊരു നോവലിസ്റ്റായിരുന്നു. ഇദ്ദേഹം 65 നോവലുകളും,53 ചെറുകഥാസമാഹാരങ്ങളും,12 നാടകങ്ങളും,4 പ്രബന്ധസമാഹാരങ്ങളും,4 ആത്മകഥകളും,2 യാത്രാവിവരണ കൃതികളും രചിച്ചിട്ടുണ്ട്. രബീന്ദ്ര പുരസ്കാര്‍,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്,ജ്ഞാനപീഠം അവാര്‍ഡ്,പദ്മഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്.