പി കെ ബാലകൃഷ്ണ‌ന്‍ Author

P K Balakrishnan

കേരളത്തിലെ ഒരു ചരിത്രകാരനും,സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും, നോവലിസ്റ്റുമായിരുന്നു പി.കെ. ബാലകൃഷ്ണൻ. മുഴുവൻ പേര്‌ പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. (ജനനം 1926- മരണം 1991) ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലൂടെയാണ്‌ പ്രശസ്തിയിലേക്ക് ഉയർന്നത്. ൧ പി.കെ. ബാലകൃഷ്ണന്റെ നിരൂപണാത്മകമായ ലേഖനങ്ങൾ പലരെയും ചൊടിപ്പിച്ചു. ചരിത്രത്തിൽ വളരെ ഗഹനമായ അറിവുണ്ടായിരുന്ന അദ്ദേഹം വേറിട്ടപാതയിലൂടെയാണ് ചരിത്രത്തെ സമീപിച്ചത്. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ‘ജാതിവ്യവസ്ഥിതിയും കേരളചരിത്രവും’ എന്ന ഗ്രന്ഥത്തിലൂടെ അന്നുവരെ ചരിത്രമെന്ന് വിശ്വസിച്ചിരുന്ന പലതിനെയും ചോദ്യം ചെയ്യുന്നു . കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ പുസ്തകങ്ങളെയും പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ളയുടെ ചില പരാമർശങ്ങളേയും അദ്ദേഹം നിശിതമായി വിമർശിച്ചു.



Need some editing or want to add info here ?, please write to us.

Other Books by Author P K Balakrishnan