മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളാണ് പി. സുരേന്ദ്രൻ. മുപ്പത്തിമൂന്നാമത് ഓടക്കുഴൽ പുരസ്കാരം ലഭിച്ച മലയാളം എഴുത്തുകാരനാണിദ്ദേഹം. ചൈനീസ് മാർക്കറ്റ് എന്ന ചെറുകഥാസമാഹാരത്തിനാണ് ഇദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
1961 നവംബർ 4ആം തീയതി മലപ്പുറം ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരൻ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് 1988ൽ കേരള സാഹിത്യ അക്കാഡമിയുടെ സഹായത്തോടുകൂടി കർണ്ണാടകത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഭാരതത്തിന്റെവിവിധപ്രദേശങ്ങളിലും, നേപ്പാളിലുംനടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1983ൽ ടി.ടി.സി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
2018 ഫെബ്രുവരി 14ന് ചന്ദ്രികയുടെ പിരിയോഡിക്കൽ എഡിറ്ററായി ചാർജെടുത്തു.