മലയാള സാഹിത്യത്തിലെ ഒരു ചെറുകഥാകൃത്തായിരുന്നു മുണ്ടൂർ കൃഷ്ണൻകുട്ടി (ജനനം: 1935 ജൂലൈ 17 , മരണം: 2005 ജൂൺ 4). ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ അദ്ദേഹം ഒരു ടി.വി.സീരിയൽ നടനും കൂടിയായിരുന്നു. അമ്മ അനുപുരത്ത് പിഷാരത്ത് മാധവി പിഷാരസ്യാർ, അച്ഛൻ എം.പി. ഗോവിന്ദ പിഷാരോടി. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപകനായിരുന്നു.കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന സഖി വരികയുടെ പത്രാധിപരായിരുന്നു.പ്രസിദ്ധീകരിച്ച ആദ്യ കഥ 1957ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന അമ്പലവാസികൾ ആണ്. 1996ൽ നിലാപിശുക്കുള്ള രാത്രിയിൽ എന്ന കൃതിക്ക് ചെറുകാട് അവാർഡ് ലഭിച്ചു. ആശ്വാസത്തിന്റെ മന്ത്രച്ചരട് എന്ന കൃതിക്ക് 1997ൽ കേരള സാഹിത്യ അക്കാദമി അവാർഡും, എന്നെ വെറുതെ വിട്ടാലും എന്ന കൃതിക്ക് 2002ൽഓടക്കുഴൽ അവാർഡും ലഭിച്ചു.മലയാളനാട് അവാർഡും ലഭിച്ചിട്ടുണ്ട്. പാലക്കാടൻ ഗ്രാമങ്ങളുടെ തെളിഞ്ഞ പ്രതിച്ഛായ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം