നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്. 1970 ജൂണ്‍ 4ന് വടക്കാഞ്ചേരിയില്‍ ജനനം. പിതാവ് അബ്ദുള്‍ റഹിമാന്‍. മാതാവ്: ആമിന. വടക്കാഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂള്‍, വ്യാസ എന്‍.എസ്.എസ്. കോളേജ് (വടക്കാഞ്ചേരി) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യു.എ.ഇയില്‍ മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി. ഇപ്പോള്‍ ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് തിരക്കഥാരചന, ഗാനരചന എന്നീ മേഖലകളില്‍ വ്യാപരിക്കുന്നു. പുരസ്കാരങ്ങള്‍: തനിമ കലാസാഹിത്യവേദി അവാര്‍ഡ് (2010), അങ്കണം അവാര്‍ഡ് (2012), ഗാനരചനയ്ക്ക് തുടര്‍ച്ചയായി 2011, 2012 വര്‍ഷങ്ങളില്‍ ബാലന് കെ. നായര്‍ പുരസ്കാരം, എന്‍.വി. നാരായണന് മാസ്റ്റര്‍ കവിത അവാര്‍ഡ് (2011), അലാറം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഗാനരചന (2010), ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ് (2013), മികച്ച ഷോര്‍ട്ട് ഫിലിം - ഇന്‍സൈറ്റ് പുരസ്കാരം (2013),സാക്ഷി ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് - മികച്ച സംവിധായകന് (2013), ജോസ് ഫിലിം ഫെസ്റ്റ് - മികച്ച തിരക്കഥാകൃത്ത് (2013).