കാമസൂത്രം എന്ന വിശ്വപ്രസിദ്ധ സംസ്കൃത ഗ്രന്ധത്തിന്റെ കർത്താവായ മഹർഷിയാണ് വാത്സ്യായനൻ. ജീവിച്ചിരുന്ന കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. ഭാരതീയ ശിൽപകലയെയും വാത്സ്യായനന്റെ കാമശാസ്ത്ര നിഗമനങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ഖജൂരാഹോയിലെയും മറ്റും ശില്പങ്ങൾ തെളിയിക്കുന്നു. വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ, രതിലീലകൾ, രതിനിലകൾ, എന്നിവ കാമസൂത്രം വിശദീകരിക്കുന്നു.