പയ്യന്നൂരിനടുത്ത് അന്നൂരില്‍ ജനനം. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതിത്തുടങ്ങി. ടെലിവിഷന്‍ പരമ്പരകള്‍ക്കും ഫീച്ചര്‍ ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതിയിട്ടുണ്ട്. രചനകളില്‍ ചിലത് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.പ്രധാനകൃതികള്‍ : ആയുസ്സിന്റെ പുസ്തകം, ദിശ, കാമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴി, പരിമളപര്വ്വതം, സുഗന്ധ സസ്യങ്ങള്‍ക്കിടയിലൂടെ, യാത്രാപഥങ്ങളില്‍, കണ്‍വെട്ടത്ത്, അന്യദേശകഥകള് (വിവര്‍ത്തനം) എന്നിങ്ങനെ നാല്‍പ്പതിലേറെ കൃതികള്‍.പുരസ്കാരങ്ങള്‍ : കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (2000), വി.ടി സ്മാരക പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന് പുരസ്കാരം (കൊച്ചു കൊച്ചു സന്തോഷങ്ങള്‍), മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് (2002)