സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്നങ്ങളേയും കടുംവര്‍ണങ്ങളില്‍ പരത്തിപ്പറഞ്ഞ് ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാരീതി പിന്തുടര്‍ന്ന് മലയാളവായനക്കാരില്‍ ചിര:പ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകര്‍ മംഗളോദയം. പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കില്‍ കൂടി മലയാളത്തില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. മലയാളമനോരമ ആഴ്ചപ്പതിപ്പിലൂടെ സുധാകര്‍ മംഗളോദയത്തിന്റെ നോവലുകള്‍ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തില്‍ പുറത്തുവന്നവയും നിരവധിയാണ്.