ബ്രാം സ്‌റ്റോക്കര്‍ Author

Bram Stoker

1847-ല്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ജനിച്ചു. ഏഴു വയസ്സുവരെ നില്‍ക്കാനോ നടക്കാനോ വയ്യാത്ത വിധം അവശനായിരുന്നെങ്കിലും മനസ്‌ഥൈര്യംകൊണ്ട്‌ അവശതയെ മറികടന്ന്‌ ഒരു കായികതാരവും ഡബ്ലിന്‍ യൂനിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമംഗവുമാകാന്‍ സാധിച്ചു. 10 വര്‍ഷത്തോളം ഡബ്ലിന്‍ കാസിലിലെ സിവില്‍ സര്‍വീസില്‍ സേവനമനുഷ്‌ഠിച്ചു. ‘ഡബ്ലിന്‍ മെയില്‍’ എന്ന പത്രത്തില്‍ നാടകനിരൂപകനായും ഈ സമയം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1878-ല്‍ സര്‍ ഹെന്‍ട്രി ഇര്‍വിങ്ങ്‌ എന്ന നടനുമായി പരിചയപ്പെട്ടു. ഇര്‍വിങ്ങിന്റെ മരണംവരെ അദ്ദേഹത്തിന്റെ മാനേജര്‍ എന്ന നിലയില്‍, 27 വര്‍ഷം നീണ്ടുനിന്ന ഒരു ബന്ധമായിരുന്നു ഇത്‌. യൂറോപ്പിലെ പരമ്പരാഗത നാടോടിക്കഥകളും സങ്കല്‌പങ്ങളും അടിസ്‌ഥാനമാക്കി എഴുതിയ ഗോഥിക്‌ ഭീകര റൊമാന്‍സായിരുന്നു ഡ്രാക്കുള (1897). നാടകമായും സിനിമയായും പല ഭാഷകളിലും ഇതിന്‌ പിലക്കാലത്ത്‌ ധാരാളം ആവിഷ്‌കാരങ്ങളാണ്ടായിട്ടുണ്ട്‌. റ്ററഐപനറ ​‍ൂത എലപ പേമ (1904)ഷ ഥമടൂയ​‍െ ​‍്വടദൂനഎപന​‍െ (1910) എന്നിവയും കൃതികളാണ്‌. ഇര്‍വിങ്ങിനെക്കുറിച്ചുളള വ്യക്തിപരമായ സ്‌മരണകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഡ്രാക്കുളയുടെ തുടര്‍ച്ചയായ ഡ്രാക്കുളയുടെ അതിഥി 1937 വരെ പുറത്തു വന്നില്ല.

1912 ഏപ്രില്‍ 20ന്‌ ലണ്ടനില്‍ അന്തരിച്ചു.Need some editing or want to add info here ?, please write to us.

Other Books by Author Bram Stoker