പ്രൊഫ കെ വി തോമസ് Author

Prof K V Thomas

1946 മെയ് 10 ന് ജനിച്ച കെ.വി. തോമസിന്റെ മുഴുവൻ പേര് കുറുപ്പശ്ശേരി വർക്കി തോമസ് എന്നാണ്. എറണാകുളം തേവര കോളേജിൽ കെമിസ്ട്രി അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. പതിനഞ്ചാം ലോകസഭയിൽ കേരളത്തിലെ എറണാകുളം മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗവും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമാണ് കെ.വി. തോമസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള നിയമസഭാംഗമായിരിക്കെ 2009-ലെ തെരഞ്ഞെടുപ്പിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു. 11,790 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.ഐ.(എം)ലെ സിന്ധു ജോയിയെ തോല്പിച്ചാണ് ലോകസഭയിലെത്തുന്നത്. 2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസും,ടൂറിസവും, ഫിഷറീസും വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. 1984 മുതൽ 1996 വരെ ലോകസഭാംഗമായിരുന്നു പ്രധാന കൃതികൾ എന്റെ ലീഡർ കുമ്പളങ്ങി വർണ്ണങ്ങൾ എന്റെ കുമ്പളങ്ങി എന്റെ കുമ്പളങ്ങിക്കു ശേഷം അമ്മയും മകനും സോണിയ പ്രിയങ്കരി കുമ്പളങ്ങി ഫ്ലാഷ്Need some editing or want to add info here ?, please write to us.

Other Books by Author Prof K V Thomas