മുല്ലനേഴി Author

Mullanezhi

മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവും അഭിനേതാവുമാണ് മുല്ലനേഴി എന്ന മുല്ലനേഴി എം.എ‌ന്‍. നീലകണ്ഠ‌ന്‍.(മേയ് 16 1948 - ഒക്ടോബര്‍ 22 2011[1]) [2] 1995-ല്‍ നാടകത്തിനും, 2010-ല്‍ കവിതയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1948 മേയ് 16നു് ല്‍ തൃശൂര്‍ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ മുല്ലശ്ശേരി നാരായണ‌ന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു[4]. യഥാര്‍ഥ നാമം നീലകണ്ഠ‌ന്‍ നമ്പൂതിരി. രാമവര്‍മ്മപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകനായി ഏറെ വര്‍ഷം ജോലി ചെയ്തു. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയില്‍ അംഗമായിരുന്നു. അരഡസനോളം കൃതികള്‍ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. ഏകദേശം 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആല്‍ബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ടു്. ഞാവല്‍പ്പഴങ്ങള്‍ എന്ന ചിത്രത്തിലെ "കറുകറുത്തൊരു പെണ്ണാണേ" എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി



Need some editing or want to add info here ?, please write to us.

Other Books by Author Mullanezhi