ഇ എ കരുണാകരന് നായര്‍
മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് ഇ. എ. കരുണാകരന് നായര്‍. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഊരമനയില്‍ 1944 ഫെബ്രുവരി 1 ന് ജനിച്ചു. ഊരമന, രാമമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ സ്കൂള്‍- കോളേജ് വിദ്യാഭ്യാസം. എന്‍ജിനീയറിങ്ങ് പഠനം തൃശൂരില്‍. കളമശ്ശേരി ഗവ. പോളിടെക്നിക്കല്‍ അധ്യാപകനായിരുന്നു. വൈദ്യുതിബോര്‍ഡില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറായിരിക്കെ റിട്ടയര്‍ ചെയ്തു. ഇടുക്കി, ശബരിഗിരി, ഇടമലയാര്‍, കുറ്റ്യാടി, ലോവര്‍ പെരിയാര്‍ തുടങ്ങി കേരളത്തിലെ പ്രധാനപ്പെട്ട ജലവൈദ്യുതിപദ്ധതികളുടെയെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ട്.