1960 ആഗസ്റ്റ് 13-ന് വര്‍ക്കലയ്ക്കടുത്ത് ഹരിഹരപുരം ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്: എം. ആനന്ദന് നായര്‍, അമ്മ: ജി. ദേവകി അമ്മ. തൃശൂര്‍ ഗവ. എൻജിനീയറിങ് കോളേജില്‍നിന്നും കെമിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം. 1982 മുതല്‍ 1986 വരെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോർപ്പറേഷനില്‍ പ്രോസസ്സ് എൻജിനീയര്‍. മുംബൈയിലും വിശാഖപട്ടണത്തും ജോലിചെയ്തശേഷം 1956-ൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ ചേർന്നതോടെ വീണ്ടും കേരളത്തിലെത്തി. വിവിധ റാങ്കുകളിൽ ദീർഘകാലം ക്രമസമാധാനപാലനരംഗത്ത് പ്രവർത്തിച്ചു. ഇന്റലിെജൻസ്, അഡ്മിനിസ്ട്രേഷൻ, വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിലും പ്രധാന ചുമതലകൾ വഹിച്ചു. പോലീസ് വകുപ്പിന് പുറത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ, KSRTC ചെയർമാൻ and മാനേജിങ് ഡയറക്ടർ, അഗ്നിരക്ഷാ സേനാമേധാവി എന്നീ ചുമതലകളും വഹിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ അഞ്ചുവർഷക്കാലം സേവനമനുഷ്ഠിച്ചു. ഐ.പി.എസ്. പ്രൊബേഷണർമാർക്ക് പോലീസ് എത്തിക്സ് എന്ന വിഷയം പഠിപ്പിക്കാൻ അവസരം ലഭിച്ചു. സേവനകാലത്ത് എം.ബി.എ. ബിരുദവും നേടി. ദേശീയതലത്തിലും കേരളത്തിലും പോലീസ് പരിഷ്കരണ ശ്രമങ്ങളിൽ പങ്കാളിയായി. 2003-ലും 2012-ലും രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ ലഭിച്ചു