കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ 1951 ജൂലൈ 2-ന് എൻ.സി. മുഹമ്മദ് ഹാജിയുടെയും കെ.സി. ആയിശക്കുട്ടിയുടെയും മകനായി ജനിച്ചു.
ചേന്ദമംഗലൂർ ഹൈസ്കൂൾ, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളിൽ പഠനം. മലയാള ഭാഷാ
സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്‌റ്ററേറ്റ് ലഭിച്ചു. 1986 മുതൽ കാലിക്കറ്റ് സർവ്വകലാശാല
മലയാളവിഭാഗത്തിൽ പ്രവർത്തിക്കുന്നു. മാപ്പിള സാഹിത്യം, മാപ്പിള ഫലിതം, മതം, വർഗീയത, മതേതരത്വം, സാഹിത്യം തുടങ്ങിയ വിഷയങ്ങളെ
അധികരിച്ച് ആനുകാലികങ്ങളിലും പത്രങ്ങളിലും ലേഖനങ്ങൾ എഴുതാറുണ്ട്.
ഗ്രന്ഥങ്ങൾ
വിശകലനം (1981)*മുല്ലാനസറുദ്ദീന്റെ പൊടിക്കൈകൾ (1982)
മക്കയിലേക്കുള്ള പാത (വിവർത്തനം-1983)
ഹുസ്നുൽ ജമാൽ (1987)
കുറിമാനം (1987)
തിരുവരുൾ (1988)
നവതാളം (1991)
ആലോചന (1995)
ഒന്നിന്റെ ദർശനം (1996)
കാഴ്ച്ചവട്ടം (1997)
താരതമ്യസാഹിത്യവിചാരം (1997)
മാരാരുടെ കുരുക്ഷേത്രം (1998)
താരതമ്യസാഹിത്യചിന്ത (1998)
കുളിച്ചില്ലേന്ന് പറഞ്ഞാലെന്താ? (1999)
താരതമ്യസാഹിത്യവിവേകം (1999)
രജതരേഖ (1999)
പൊറ്റെക്കാട്ട് (1999)
മുല്ലാനസറുദ്ദീന്റെ നേരമ്പോക്കുകൾ (2000)
ബഷീർമാല (2000)
സാഹിത്യസിദ്ധാന്തചർച്ച (2000)
ആരും കൊളുത്താത്ത വിളക്ക് (2001)
ചേകനൂരിന്റെ രക്തം (2001)
തുഞ്ചൻപറമ്പിലെ ബ്ലീച്ച് (2001)
മുസ്ലീം നാടുകളിലെ പഴഞ്ചൊല്ലുകൾ (2001)
പ്രണയദാഹം (2002)
സംസാരം (2003)
പ്രണയഹർഷം (2003)
ബഷീറിന്റെ പൂങ്കാവനം (2003)
മലബാർ കലാപം, നാലാം ലോകം, കേരളീയത (2005)
മാപ്പിളപ്പാട്ടിന്റെ ലോകം
ശരീഅത്ത് ചില വർത്തമാനങ്ങൾ
നിരീക്ഷണത്തിന്റെ രേഖകൾ
പാഠാന്തരം
നമ്മുടെ മുന്നിലെ കണ്ണാടികൾ
ഒരു വാക്കിന്റെ പാഠം
വിവേകം പാകം ചെയ്യുന്നത് ഏത് അടുപ്പിലാണ് ?
വൈക്കം മുഹമ്മദ് ബഷീർ
കുഞ്ഞുണ്ണി ലോകവും കോലവും
നായ്ക്കൾക്കു പ്രവേശനമില്ല
ജാതിയേക്കാൾ കട്ടിയുള്ള രക്തം
ആരാണ് ക്രിസ്ത്യാനികളെ അപമാനിക്കുന്നത് ?
ഗാന്ധിപാഠം
ഇസ്ലാമികരാഷ്ട്രീയം വിമർശിക്കപ്പെടുന്നു.
സ്നേഹമില്ലാത്ത്വർക്ക് മതവിശ്വാസമില്ല
സ്നേഹിച്ചും തർക്കിച്ചും
കുരുത്തക്കേടിൽ കുറിച്ച തുടക്കം
വിശപ്പിന്റെ ആത്മീയത
മതേതരവാദത്തെ മുസ്ലീങ്ങൾ പേടിക്കേണ്ടതുണ്ടോ ?
തായ്മൊഴി
മലയാളവാക്ക്
വാക്കിന്റെ വരവ്
ഉമ്മമാർക്കുവേണ്ടി ഒരു സങ്കടഹരജി
വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം (2004)[11]
തെളിമലയാളം
അനുഭവം ഓർമ്മ യാത്ര (2012)
പിടക്കോഴി കൂവരുത് ! (2015)
നീതി തേടുന്ന വാക്ക്
കാരശ്ശേരിയിലെ കിസ്സകൾ