എം. പ്രഭാകരന്‍ തമ്പി
ജനനം: 1934 ഒക്‌ടോബറില്‍ തട്ടാമല (കൊല്ലം) മരണം: 2022 സെപ്റ്റംബര്‍
അച്ഛന്‍: ആലയ്ക്കല്‍ പി. മാധവന്‍, അമ്മ: പണിക്കശ്ശേരി കെ. ശാരദ
വിദ്യാഭ്യാസം: ശാസ്താംകോവില്‍ എല്‍.പി.എസ്, മയ്യനാട് ഹൈസ്‌കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം ഗവ. ട്രെയിനിംഗ് കോളേജ്
ജോലി: ഹൈസ്‌കൂള്‍ അധ്യാപകന്‍,
പ്രവര്‍ത്തനമേഖല: കൃഷി, പൊതുപ്രവര്‍ത്തകന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ആയുഷ്‌കാല അംഗം,
വിദ്യാഭ്യാസ വിദഗ്ദ്ധന്‍, വിവിധ സാംസ്‌കാരിക സംഘടനാംഗം.
ഗ്രന്ഥങ്ങള്‍: പണിക്കശ്ശേരി ഒരു ചരിത്രകുടുംബം, മയ്യനാട് ഒരു ചരിത്രസമ്പന്ന ഗ്രാമം, യുക്ലിഡ് ചോദ്യം ചെയ്യപ്പെടുന്നു,
ലക്ഷദ്വീപൊന്നിലേക്കൊരു തീര്‍ഥയാത്ര, സ്മൃതി മാധുര്യം, ഭാരതം ക്ലാസ് മുറികളില്‍ രൂപം കൊള്ളുന്നു.
പുരസ്‌കാരങ്ങള്‍: മത്തായി മെമ്മോറിയല്‍ അവാര്‍ഡ്, കെ.ജി.ടി.എ. (കേരള ഗവ. ടീച്ചേഴ്‌സ് അസോസിയേഷന്‍) അവാര്‍ഡ്,
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ്