എന്‍ എ നസീര്‍ Author

N A Nazeer

ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് എൻ.എ. നസീർ. മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു. പ്രകൃതി നശീകരണത്തിനെതിരായി ഇദ്ദേഹം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. വിക്കീപ്പീഡിയ. 1962 ജൂൺ 10 ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആയോധനകലകളായ തായ്ചി, ചികോങ്, കരാട്ടെ തുടങ്ങിയവയിലും , യോഗ, തൈഡോ, ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , കാടും ഫോട്ടോഗ്രാഫറും എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും,നാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു



Need some editing or want to add info here ?, please write to us.

Other Books by Author N A Nazeer