മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവാണ് ഒയ്യാരത്ത് ചന്തുമേനോന്‍. ഒറ്റ നോവല്‍ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തില്‍ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോന്‍ ശാരദയുടെ ഒന്നാംഭാഗമേ എഴുതാന്‍ സാധിച്ചുള്ളൂ