ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ വയലാർ ,മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.
നോവൽ
ധർമ്മപുരാണം (1985)
ഗുരുസാഗരം (1987)
മധുരം ഗായതി (1990)
വർഗ്ഗസമരം
സ്വത്വം (1988)
കുറിപ്പുകൾ (1988)
ഒരു പാനീയത്തിന്റെ രാഷ്ട്രീയം
ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ
സന്ദേഹിയുടെ സംവാദം
വർഗ്ഗസമരം, സ്വത്വം
ഹൈന്ദവനും അതിഹൈന്ദവനും
അന്ധനും അകലങ്ങൾ കാണുന്നവനും
പ്രവാചകന്റെ വഴി
ഒ.വി. വിജയന്റെ ലേഖനങ്ങൾ
ആക്ഷേപഹാസ്യം
എന്റെ ചരിത്രാന്വേഷണപരീക്ഷകൾ (1989)
കാർട്ടൂൺ
ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം (1999)
ട്രാജിക് ഇടിയം
ഇംഗ്ളീഷ് കൃതികൾ
ആഫ്ടർ ദ ഹാങ്ങിങ്ങ് ആൻഡ് അദർ സ്റ്‍റോറീസ്
സാഗ ഓഫ് ധർമപുരി (ധർമപുരാണം)
ലെജൻഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം)
ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം)
ഒ.വി. വിജയൻ സെലക്റ്റഡ് ഫിക്ഷൻ (ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം - കഥകൾ) 1998 -ൽ പെൻഗ്വിൻ ഇന്ത്യ (വൈക്കിങ്ങ്)യും ഡിസി ബുക്സും ചേർന്ന് പ്രസിദ്ധപ്പെടുത്തി.
പുരസ്കാരങ്ങൾ
1990 - ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഗുരുസാഗരം)
1990 - ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ധർമ്മ പുരാണം)
1991 - ൽ വയലാർ അവാർഡ് (ഗുരുസാഗരം)
1992 - ൽ മുട്ടത്തുവർക്കി അവാർഡ് (ഖസാക്കിന്റെ ഇതിഹാസം)
1999 - ൽ എം പി പോൾ അവാർഡ് (തലമുറകൾ)
2001 - ൽ എഴുത്തച്ഛൻ പുരസ്കാരം
2001 - ൽ പത്മശ്രീ
2003 - ൽ പത്മഭൂഷൺ