1936 ഓഗസ്റ്റ് 25-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പില്‍ പത്മനാഭന്‍-കാര്‍ത്ത്യായനി ദമ്പതികളുടെ മകാനായാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസംആലുവ യു.സി. കോളേജ്, ചേര്‍ത്തല എസ്.എന്‍. കോളേജ്, കൊല്ലം എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1971 നവംബര്‍ 28-നായിരുന്നു വിവാഹം. നങ്ങ്യാര്‍കുളങ്ങര ടി.കെ. മാധവന്‍ സ്മാരക കോളേജില്‍ അദ്ധ്യാപികയായിരുന്ന ഓമനയാണ് ഭാര്യ രജിത്ത്, ശ്രീജിത്ത് എന്നിവര്‍ മക്കളാണ്‌അപ്പന്‍ മറ്റുള്ളവരുടെ വിശ്വാസചര്യകളില്‍ ഇടപെട്ടിരുന്നില്ലെങ്കിലും സാധാരണ വിവക്ഷിക്കുന്ന അര്‍ത്ഥത്തില്‍ ആസ്തികനായിരുന്നില്ല.എങ്കിലും തന്റെ സ്വകാര്യവായനാമുറിയില്‍ ശ്രീ നാരായണഗുരുവിന്റെ ചിത്രത്തിനു് പ്രത്യേക സ്ഥാനം നല്‍കിയ അദ്ദേഹം ഗുരുവിന്റെ തത്വങ്ങളോടും ആദര്‍ശങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.[2] വിമര്‍ശനത്തിലെ വിരുദ്ധനിലപാടുകല്‍ മൂലം ആദ്യകാലത്തു് വൈരികളെപ്പോലെ അന്യോന്യം എതിര്‍ത്തിരുന്ന അപ്പനും സുകുമാര്‍ അഴീക്കോടും പിന്നീട് ആത്മസുഹൃത്തുക്കളായി മാറി.അര്‍ബ്ബുദരോഗത്തെത്തുടര്‍ന്നു് 2008 ഡിസംബര്‍ 15-ന് കായംകുളത്ത് അന്തരിച്ചു