പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഖുശ് വന്ത് സിങ് (99) . ഇപ്പോള്‍ പാകിസ്താനിലുള്ള പഞ്ചാബിലെ ഹതാലിയില് 1915ല്‍ ജനിച്ച ഖുശ് വന്ത് സിങ് രാജ്യത്തെ പ്രശസ്ത എഴുത്തുകാരില്‍ ഒരാളായി അറിയപ്പെടുന്നത്. ഇലസ്ട്രേറ്റഡ് വീക്ക് ലി, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ ആനുകാലികങ്ങളുടെ എഡിറ്ററായിരുന്ന ഖുശ് വന്ത് സിങ് യോജന എന്ന പ്രസിദ്ധീകരണത്തിന്‍െറ സ്ഥാപക പത്രാധിപരായിരുന്നു. ട്രെയ്ന്‍ ടു പാകിസ്താന്, ദ് സണ്‍സെറ്റ് ക്ളബ്, എ ഹിസ്റ്ററി ഓഫ് സിഖ്സ് എന്നിവ പ്രധാന കൃതികളാണ്. ഇവക്ക് പുറമെ ട്രൂത്ത്, ലവ് ആന്‍ഡ് എ ലിറ്റില്‍ മാലിസ് എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. 1974ല്‍ രാജ്യം പത്മഭൂഷണ്‍ നല്കിയ ആദരിച്ച ഖുശ് വന്ത് സിങ് സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് 1984 പുരസ്കാരം തിരിച്ചുനല്‍കി. 1980-86 വരെ രാജ്യസഭാംഗമായിരുന്നു. 2007ല്‍ അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്കി വീണ്ടും രാജ്യം ആദരിച്ചു.