ജി രവി
അധ്യാപകൻ, അധ്യാപക പരിശീലകൻ എന്നീ നിലകളിൽ ജോലി ചെയ്തു.
സംസ്ഥാന പുരസ്കാരം നേടിയ വെളിച്ചത്തെ പ്രണയിച്ച ഒരാൾ എന്ന കൃതിയടക്കം 12 പുസ്തകങ്ങൾ.
1. പുത്ര വൃത്താന്തം (ഹരിതം) കവിതകൾ
2. ഇര (ഇൻസൈറ്റ് ) കവിതകൾ
3. ഭൂമിഗീതങ്ങൾ - 2 ഭാഗം (ഇൻസൈറ്റ് ) നാടൻ പാട്ടുകൾ
4. വെളിച്ചത്തെ പ്രണയിച്ച ഒരാൾ (എച്ച് ആൻഡ് സി) ജീവിത കഥ
5. ഉണ്ട മൂങ്ങ (എൻ ബി ടി ) - ബാലസാഹിത്യം
6. ചങ്ങാതി (എൻബി ടി )ബാലസാഹിത്യം
7.നോനയും മഴയും (എൻ ബി ടി )ബാലസാഹിത്യം
8. ഹൃദയത്തിലേറ്റ മുറിവുകൾ (പുസ്തകപ്രസാധക സംഘം) ) - ഓർമ്മകൾ
9. കണ്ടൻ കുന്നു മുത്തപ്പൻ (മാതൃഭൂമി)-നോവൽ
10. നിശബ്ദരായിരിക്കാൻ നമുക്കെന്തവകാശം ( കിടപ്പിലായ കുട്ടികളെ സംബന്ധിച്ച ഗവേഷണ പഠനം) (എസ് എസ് എ )
11. പറന്നു പറന്നു പറന്ന് (മറ്റുള്ളവർക്കൊപ്പം ) (എച്ച് ആൻഡ് സി) - കഥകൾ
12. മീത്തൽ (ലോഗോസ് ) നോവൽ
മണ്ണെഴുത്ത്, എന്റെ മരം മലയാളത്തിളക്കം , മഴവിൽ പൂവ് (13 ഗോത്രഭാഷകളിൽ ) കൈപ്പുസ്തക രചനയിൽ പ്രധാന പങ്കാളിത്തം.
സംസ്ഥാന പാഠ്യപദ്ധതി പരിഷ്ക്കരണ സമിതി ഫോക്കസ് ഗ്രൂപ്പ് അംഗം.
ഗോത്രമേഖലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നു.
2022 ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷി മേഖലയിലെ നൂതന സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് സാമൂഹിക നീതി വകുപ്പിന്റെ അവാർഡ് ലഭിച്ചു.
60000 ശ്രോതാക്കളുള്ള വാർത്താ ഗ്രൂപ്പുകളുടെ ( 2019 ജൂൺ 3 മുതൽ ) സ്ഥാപകനും കോഡിനേറ്ററും . കാഴ്ചാ പരിമിതർ, വയോജനങ്ങൾ, കിടപ്പു രോഗികൾ എന്നിവരെ ഉദ്ദേശിച്ച് മൂന്നു പത്രങ്ങൾ സുഹൃത്തുക്കളോടൊപ്പം വായിച്ചു കൊടുക്കുന്നു.