Image of Book കണ്ടൻകുന്നു മുത്തപ്പൻ
  • Thumbnail image of Book കണ്ടൻകുന്നു മുത്തപ്പൻ
  • back image of കണ്ടൻകുന്നു മുത്തപ്പൻ

കണ്ടൻകുന്നു മുത്തപ്പൻ

ISBN : 9789355498632
Language :Malayalam
Edition : 2023
Page(s) : 112
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Kandankunnu Muthappan

മലയാളത്തിലെ ദലിത് നോവലുകള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങള്‍ ഉള്ളതായി കാണാം. ഈ പൊതുസ്വഭാവങ്ങളാണ് ഇതര മലയാള നോവലുകളില്‍നിന്ന് അവയെ വ്യത്യസ്തമാക്കുന്നത്. ദലിത് നോവലുകള്‍ ജാതി- അധികാരകേന്ദ്രിതമായ സാമൂഹികബന്ധങ്ങളെ പാരമ്പര്യേതരമായ ഒരു വീക്ഷണകോണില്‍നിന്ന് വീക്ഷിക്കുന്നതോടൊപ്പം നീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സ്ത്രീ-പുരുഷബന്ധത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഒപ്പം സൗന്ദര്യശാസ്ത്രപരവും ഭാവുകത്വപരവുമായ ഒരു വിച്ഛേദത്തിനായി ശ്രമിക്കുകയും ചെയ്യുന്നു… ഇവയോട്
വിവിധനിലകളില്‍ ചേര്‍ത്തുവെച്ചു വായിക്കാവുന്ന നോവലാണ് ജി. രവിയുടെ കണ്ടന്‍കുന്നു മുത്തപ്പന്‍.
– എം.ആര്‍. രേണുകുമാര്‍ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ ജീവിച്ചിരുന്ന ദലിതരുടെ ചരിത്രവും സാമൂഹികജീവിതവും കണ്ടന്‍കുന്നിന്റെ ചരിത്രത്തിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കണ്ടന്‍കുന്നു
മുത്തപ്പനായിത്തീരുന്ന കുങ്കറെന്ന മിത്തിക്കല്‍ കഥാപാത്രവും അന്നത്തെ കാലവും മനുഷ്യരും പുനഃരാവിഷ്‌കരിക്കപ്പെടുന്നു. ഒപ്പം ദലിതരുടെ തനിമയാര്‍ന്ന ഭാഷയും പ്രകൃതിയോടും മണ്ണിനോടുമുള്ള ബന്ധവും സംസ്‌കാരവും വിശ്വാസങ്ങളുമാണ് ഈ പുസ്തകത്തിന്റെ ആഖ്യാനശൈലിയെ നിര്‍ണ്ണയിച്ചിരിക്കുന്നത്. ചിത്രീകരണം: സി.കെ. കുമാരന്‍
Write a review on this book!.
Write Your Review about കണ്ടൻകുന്നു മുത്തപ്പൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 330 times

Customers who bought this book also purchased