ജിയു കുറുപ്പ് Author

Jiyu Kurupp

മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിൻെറ മകനാണ് ഡോ.ജി യു കുറുപ്പ് എന്ന ജി.ഉണ്ണികൃഷ്ണ കുറുപ്പ്.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ജൈവ ശാസ്ത്രത്തിൽ ബിരുദനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ അദ്ദേഹം കേന്ദ്ര കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പുകളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിരമിക്കുമ്പോൾ
സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പാശ്ചിമഘട്ട കേന്ദ്ര മേധാവിയായിരുന്നു. കവിതകൾ ,ശാസ്ത്ര ലേഖനങ്ങൾ...എന്നിവ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വരുന്നു. ഹൈസ്ക്കൂൾ അധ്യാപകനായിരുന്ന വെണ്ണിക്കുളം ഗോപാലക്കുറിപ്പിന് മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ജോലി കിട്ടിയതോടെ താമസം കുടുംബ സമേതം തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവല്ലയിൽ നടത്തിയിരുന്ന വെണ്ണിക്കുളം ബുക് സ്റ്റാൾ രണ്ട് കൊല്ലം കഴിഞ്ഞ് വിറ്റു. മറ്റാരോ ഇപ്പോഴും അതേ പേരിൽ ബുക് സ്റ്റാൾ നടത്തുന്നുണ്ട്.
ജി യു കുറുപ്പിൻ്റെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് സൈന്ധവ ബുക്സ് പ്രസദ്ധീകരിച്ചിരിക്കുന്ന
ഇഷ്ട സാനുക്കൾ. പുസ്തകത്തിൻ്റെ അച്ചടിച്ച കോപ്പികൾ ഇന്ന് അദ്ദേഹത്തിന് നൽകി. എൻ .എസ്. എസ് പ്രസിഡൻ്റും തിരു - കൊച്ചി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമായ പുതുപ്പള്ളി കൃഷ്ണ പിള്ളയുടെ ചെറുമകൾ തുളസീബായി തങ്കച്ചിയാണ് ഭാര്യ.
എഴുത്തും വായനയും ചിന്തയുമായി മുടവൻമുകളിലെ കൃഷ്ണ തുളസിയിൽ അദ്ദേഹം തിരക്കിലാണ്.



Need some editing or want to add info here ?, please write to us.

Other Books by Author Jiyu Kurupp