തിരകഥാകൃത്ത്1950ല്‍ എറണാകുളത്ത് ഷെവലിയര്‍ പുതുശ്ശേരി വര്‍ക്കി പൗലോസിന്റേയും മുളയരിക്കല്‍ റബേക്കയുടേയും മകനായി ജനിച്ചു. എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു. സാമ്പത്തികശാസ്ത്രത്തില്‍ എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദം നേടി. ബാങ്കുദ്യോഗസ്ഥനായിരുന്നു. സിനിമയില്‍ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. ഞാന്‍ ഞാന്‍ മാത്രം, ചാമരം,യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം തുടങ്ങിയ ചിത്രങ്ങള്‍ക്കു തിരക്കഥയൊരുക്കി. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ഒരു ചെറുപുഞ്ചിരി (സംവിധാനം: എം ടി വാസുദേവന്‍ നായര്‍) എന്ന ചിത്രം നിര്‍മ്മിച്ചു.സ്വസ്തി, കാലത്തിനു മുന്‍പേ നടന്നവര്‍, ഇതല്ല ഞാനാഗ്രഹിച്ചിരുന്ന സിനിമ, തിരക്കഥകള്‍ (യാത്ര, ഒരു കടങ്കഥപോലെ, ഉത്സവപ്പിറ്റേന്ന്, സവിധം), എന്റെ ഭരതന്‍ തിരക്കഥകള്‍, എം ടി ഒരു അനുയാത്ര, പ്രതിഷേധം തന്നെ ജീവിതം, പി ജെ ആന്റണി എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.മികച്ച തിരക്കഥാകൃത്തിനുള്ള നാനാ ഗാലപ്പ് പോള്‍, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് എന്നിവ നേടി. സംസ്ഥാന ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം തുടങ്ങി ഒട്ടനവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.ഭാര്യ: ആയിഷ എലിസബത്ത്മകള്‍: ജിഷ