952 ജൂൺ 28-ന് തൊടുപുഴയിൽ ജനിച്ചു. പിതാവ്: ഫാ. യോഹന്നാൻ പുറ്റാനിൽ, മാതാവ്: മറിയം. എ എസ് എസ് സ്കൂൾ അരിക്കുഴ, എന്‍ എസ് എസ് ഹൈസ്കൂൾ മണക്കാട്, ന്യൂമാൻ കോളേജ് തൊടുപുഴ, സെന്റ് ജോൺസ് കോളേജ് ആഗ്ര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. യുണൈറ്റഡ് തിയോളജിക്കൽ കോളേജ് ബാംഗ്ലൂരില്‍നിന്നും വേദശാസ്ത്ര വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി ഓഫ് റേഗൻസ്ബർഗ്, ലുഡ്സ് വിഗ് മാക്സ് മില്യൺ യൂണിവേഴ്സിറ്റി മ്യൂണിച്ച് എന്നിവിടങ്ങളില്‍ ഗവേഷണ പഠനം. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത, കേരള കൗൺസിൽ ഓഫ് ചർച്ചസ് അദ്ധ്യക്ഷൻ, വെട്ടിക്കൽ M S O T സെമിനാരി അദ്ധ്യാപകൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. A Study of the Theological Methodology of Sankara and Irenaus of Lyon, സഭ സമൂഹത്തിൽ, മതം വർഗ്ഗീയത സെക്കുലർ സമൂഹം, സഭാ ജീവിതത്തിന് ഒരു മാർഗ്ഗരേഖ, സമകാലീന രാഷ്ട്രീയം ക്രൈസ്തവ പ്രതികരണങ്ങൾ, നീതി സമൂഹം ചില ക്രൈസ്തവ ചിന്തകൾ, സുപ്രീം കോടതിവിധി വിഭജനത്തിനല്ല ഐക്യത്തിന് എന്നിവയാണ് പ്രധാനപ്പെട്ട രചനകൾ.