ചെറുതിട്ട നാരായണക്കുറുപ്പിന്‍റേയും ലളിതാദേവിഅമ്മയുടേയും മകനായി കൊല്ലം ജില്ലയിലെ ഇടമുളയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ജനനം. തിരുവനന്തപുരം മോഡല്‍ സ്കൂള്‍, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ പഠിച്ചു. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജില്‍നിന്ന് ഫിസിയോളജിയില്‍ MSc . ഡിഗ്രി നേടി. മലബാര്‍ തീരത്തെയും ലക്ഷദ്വീപിലേയും പക്ഷികളെ ക്കുറിച്ചുള്ള പാരിസ്ഥിതിക പഠനത്തിന് കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍നിന്നും 1991-ല്‍ PhD ലഭിച്ചു. വന്യജീവി പരിപാലനത്തില്‍ സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍റെയും തണ്ണീര്‍ത്തട സംരക്ഷണത്തില്‍ ഏഷ്യന്‍ വെറ്റ്ലാന്‍റ് ബ്യൂറോയുടേയും പരിശീലനം നേടിയിട്ടുണ്ട്. വനം-വന്യജീവി വകുപ്പില്‍ പ്രകൃതി വിദ്യാഭ്യാസ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ലക്ഷദ്വീപില്‍ സയന്‍സ് ആന്‍റ് ടെക്നോളജിയില്‍ ഡപ്യൂട്ടി ഡയറക്ടറും ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ബയോസയന്‍സസില്‍ PhD അഡ്ജുഡിക്കേഷന്‍ ബോര്‍ഡിന്‍റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ അന്തര്‍ദ്ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്