അധ്യാപകദമ്പതികളായ രാമചന്ദ്രൻ മാസ്റ്ററുടെയും വത്സല ടീച്ചറുടെയും മകനായി തൃശ്ശൂരിലെ കഴിമ്പ്രം എന്ന കടലോരഗ്രാമത്തിൽ ജനിച്ചു. എസ് എൻ വിദ്യാഭവൻ, സെന്റ് ജോസഫ് മോഡൽ ബോയ്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ബാംഗ്ലൂരിൽ ഉപരിപഠനം. തൃശ്ശൂരിലും പിന്നീട് സലാലയിലും (ഒമാൻ) ദന്തഡോക്ടറായി സേവനം ചെയ്തു. 2007-മുതൽ യുകെയിൽ താമസമാക്കി. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ (യുകെ) നിലവിലെ പ്രസിഡന്റാണ്. ഡെന്റൽ ഇംപ്ലാന്റ് മേഖലയിൽ ഉന്നതപഠനം നടത്തിയിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽനിന്ന് കോച്ചിങ്ങിൽ പരിശീലനവും നേടി. ഇപ്പോൾ കെന്റ് യൂണിവേഴ്‌സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിങ്ങിൽ പോസ്റ്റുഗ്രാജ്വേഷൻ വിദ്യാർത്ഥിയാണ്. പരേതനായ പിതാവിന്റെ സ്മരണയ്ക്കായി തൃശ്ശൂരിൽ ശ്രീരാമചന്ദ്ര എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരുന്നു. വായനയും എഴുത്തും സിനിമകാണലും യാത്രയും ഇഷ്ടമാണ്. ഭാര്യ: ഡോ. സ്മിത. മകൻ: സിദ്ധാർത്ഥ്. ഇപ്പോൾ യുകെയിലെ കാന്റർബറിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.