കുടുംബവും ലിംഗപദവിയും: മനുസ്മൃതിയുടെ വിമര്ശനപഠനം എന്ന പ്രബന്ധത്തിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ നിന്നും ഗവേഷണബിരുദം. ജർമനിയിലെ ഫ്രെയിബുർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജർമനിയിലെ ഇന്ത്യൻ പ്രവാസികളുടെ മാറുന്ന അവബോധങ്ങൾ: സംസ്ക്കാരവും ലിംഗപദവിയും എന്ന ഗവേഷണപ്രബന്ധത്തിലും ഡോക്ടറേറ്റ് ലഭിക്കുകയും അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗവേഷണസംബന്ധമായും മറ്റു അക്കാദമിക സെമിനാറുകൾക്കായും അമേരിക്കയിലും യൂറോപ്പിലും സഞ്ചരിച്ചു. ഇപ്പോൾ ത്രിശൂർ കേരളവർമ കോളെജിലെ തത്ത്വചിന്താ വിഭാഗത്തിൽ വകുപ്പദ്ധ്യക്ഷയായി അദ്ധ്യാപനം.
മധ്യവേനലവധിക്ക് (2011), ശീലാവതികൾ (2023), ഡോയ്‌ഷ്‌ലാൻഡ് (2023) എന്നീ നോവലുകളും, ഇഹപരജ്ഞാനം(2010) എന്ന കവിതാസമാഹാരവും, യുക്തിവാദവും സ്ത്രീപക്ഷവാദവും (2008), ദാമ്പത്യേതര സഹജീവിതം (2021),എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആനുകാലികങ്ങളിൽ 1998 മുതൽ സ്ത്രീ/ലിംഗപദവി പ്രശ്നങ്ങളെക്കുറിച്ചും സ്ത്രീപക്ഷസാമൂഹ്യശാസ്‌ത്രസിദ്ധാന്തങ്ങളെക്കുറിച്ചും എഴുതുന്നു. കേരളത്തിലെ സ്ത്രീപക്ഷസംഘടനകളിൽ സജീവമായിരുന്നു.
ജനനം: 1974, തൃശൂർ ജില്ലയിൽ.