ഡോ. വിനി. എ. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡും നേടിയിട്ടുണ്ട്. തൃപ്പൂണിത്തുറ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൽ നിന്ന് ആർകൈവ്സ് ആൻഡ് എപ്പിഗ്രാഫിയിൽ ഡിപ്ലോമ നേടിയ അവർ, കേരളീയ നവോത്ഥാനവും കേരള കലാമണ്ഡലവും എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് ലഭിച്ച ആദ്യത്തെ പി.എച്ച്.ഡി. ഗവേഷകയാണ്. നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ (IGNCA–New Delhi)ന്റെ കീഴിൽ താളിയോല സംരക്ഷണത്തിലും പുരാരേഖ ക്രമപ്പട്ടികാ നിർമ്മാണത്തിലും പ്രോജക്ട് അസിസ്റ്റന്റായും, തൃപ്പൂണിത്തുറ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിലെ ഹിൽ പാലസ് പുരാരേഖാ വിഭാഗത്തിൽ പ്രോജക്ട് അസിസ്റ്റന്റായും, സുകൃതീന്ദ്ര ഓറിയൻറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തമ്മനം – റിസർച്ച് അസിസ്റ്റന്റായും, കേരള കലാമണ്ഡലം പുരാരേഖാ വിഭാഗം അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ നിളാപഠന ഗവേഷണ കേന്ദ്രത്തിലും നിളാസംരക്ഷണ പദ്ധതിയിലും സജീവാംഗമാണ്.
അവർ എഴുതിയ പ്രധാന കൃതികളിൽ
-നവോത്ഥാനം ക്ലാസിക്കൽ കലകളിൽ,
-രജതമുദ്രാക്ഷരങ്ങൾ – കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചു നായരുടെ ജീവിതരേഖ
-കുടുംബികൾ കേരളത്തിൽ – ചരിത്രവും സംസ്കാരവും
-ഗൗഡ സാരസ്വത ബ്രാഹ്മണർ – പൂർവ്വവർത്തമാന ചരിത്രം
-തലപ്പിള്ളി സ്വരൂപം – സാംസ്കാരിക സംഭാവനകൾ
-രവീന്ദ്രനാഥ ടാഗോർ – ഒരു കാലാനുസൃത പഠനം
-നേതാജി സുഭാഷ് ചന്ദ്രബോസ് – എഴുത്ത്, ജീവിതം, ദർശനം
-ആലീസ് ബോണർ – ജീവിതവും കർമ്മവും
-അണിയറ ശില്പി നമ്പ്യാരത്ത് അപ്പുണ്ണിത്തരകൻ
-മാനസസരോവരം
എന്നിവ ഉൾപ്പെടുന്നു
2018–19 ലെ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ (Centre for Cultural Resources and Training – Ministry of Culture, Govt. of India) സാഹിത്യ വിഭാഗത്തിലെ ജൂനിയർ ഫെല്ലോഷിപ്പ് “ആലീസ് ബോണർ – ജീവിതവും പ്രവൃത്തിയും” എന്ന വിഷയത്തിന് ലഭിച്ചിട്ടുണ്ട്.