അസന്മാര്‍ഗ്ഗിക ഗ്രന്ഥങ്ങളുടെ അതിപ്രസരമുണ്ടായിരുന്ന കാലഘട്ടത്തില്‍, വരുംതലമുറയുടെ സുരക്ഷിതത്വത്തിനും വിജ്ഞാനാഭിവൃദ്ധിക്കും ധാര്‍മ്മികോത്തേജനത്തിനുമായി പ്രചോദനാത്മക ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ട് ഫാദര്‍ ഫിലിപ്പ് തയ്യില്‍ എസ്. ഡി. ബി. 1969 ല്‍ സമാരംഭിച്ച ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ് മലയാളത്തിലെ നിരവധി ബെസ്റ്റ് സെല്ലേഴ്സിന്റെ പ്രസാധകരായി അംഗീകാരം നേടിക്കഴിഞ്ഞിരിക്കുന്നു.ആധുനിക ലോകത്തില്‍ നേരിടുന്ന വൈചിത്ര്യങ്ങളും മാനസിക വീക്ഷണത്തില്‍ വരുന്ന മാറ്റങ്ങളും കാലോചിതമായി ഉള്‍ക്കൊണ്ടുകൊണ്ട് മൂല്യങ്ങളില്‍ അധിഷ്ഠിതമായ രചനകളാണു ഡോണ്‍ ബോസ്കോ പബ്ളിക്കേഷന്‍സിന്റേത്... വായനക്കാരെ പ്രബുദ്ധരാക്കാനും ഉള്‍ക്കാഴ്ചകള്‍ നല്കാനും ജീവിതപ്രതിസന്ധികളില്‍ മികവ് തെളിയിക്കാനും പ്രചോദനമേകിക്കൊണ്ടുള്ള രചനകള്‍... ബാലസാഹിത്യത്തില്‍, കുട്ടികളുടെ ഭാവനകള്‍ക്ക് വിശുദ്ധ പരിവേഷം നല്കി വിശുദ്ധരുടെ ജീവചരിത്രങ്ങളും ചിത്രകഥകളും...സമകാലീന സംഭവങ്ങള്‍ മനുഷ്യമനസ്സുകളെ വ്രണപ്പെടുത്തുന്ന ഈ കാലഘട്ടത്തിള്‍ ശ്രേഷ്ഠമായ കാഴ്ചപ്പാടുകള്‍ നല്കി ഡോണ്‍ ബോസ്കോ പബ്ലിക്കേഷന്‍സ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്....