ദീപക് പി. യു.കെ. യിലെ ക്വീൻസ് സർവകലാശാല ബെൽഫാസ്റ്റിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയി പ്രവർത്തിക്കുന്നു. കേരളത്തിലെ പട്ടണം ഉത്ഖനനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പാമ എന്ന ബഹുവിഷയീഗവേഷണകേന്ദ്രത്തിന്റെ ട്രസ്റ്റി
യുമാണ്. ഐ.ഐ.ടി. മദ്രാസിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ
അഡ്ജങ്‌ക്ട് ഫാക്കൽറ്റി ആയും പ്രവർത്തിച്ചുപോരുന്നു. കൊച്ചി സർവകലാശാലയിൽനിന്നും ബി.ടെക്. ബിരുദവും ഐ.ഐ.ടി. മദ്രാസിൽനിന്ന് എം.ടെക്., പിഎച്ച്.ഡി. ബിരുദങ്ങളും നേടിയിട്ടുണ്ട്. നിർമ്മിതബുദ്ധിയും വിവരശാസ്ത്രവും ആയി ബന്ധപ്പെട്ട് കഴിഞ്ഞ പതിനഞ്ചു വർഷമായി ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുള്ള ദീപക് നൂറിൽപ്പരം ഗവേഷണപ്രബന്ധങ്ങളും സാങ്കേതികവിഷയങ്ങൾ കേന്ദ്രീകരിച്ച മൂന്നു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇപ്പോഴുള്ള പ്രധാന ഗവേഷണ താത്പര്യം വിവരശാസ്ത്രത്തിലെ നൈതികതയാണ്. ഈയടുത്തായി മലയാളത്തിലെ ചില സമകാലിക പ്രസിദ്ധീകരണങ്ങളിൽ സാമൂഹിക–രാഷ്ട്രീയ വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.