നിസാർ ഇൽത്തുമിഷ്
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിൽ 1986 ജൂൺ 26-ന് ജനനം. പിതാവ്: ഡെപ്യൂട്ടി തഹസിൽദാറായി വിരമിച്ച പരേതനായ ആനി ക്കോത്ത് മുഹമ്മദ്. മാതാവ്: ആയിഷ. തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂളിലും, ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററിയിലുമായി സ്കൂൾ വിദ്യാ ഭ്യാസം പൂർത്തിയാക്കി. അരീക്കോട് സീതി സാഹിബ് കോളേജിൽ നിന്നും ഇംഗ്ലീഷിൽ ബിരുദവും ഇഗ്നോയിൽ നിന്നും ബിരുദാനന്തരബി രുദവും, ഫാറൂക്ക് കോളേജിൽ നിന്ന് ജേർണലിസം ആന്റ് മാസ് കമ്മ്യൂ ണിക്കേഷനിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. ജെ.ഡി.ടി. ആർട്സ് ആന്റ് സയൻസ് കോളേജ്, കുന്ദമംഗലം ഗവ. കോളേജ്, പഞ്ചാ ബിലെ (അമൃത്സർ) ഡി.എ.വി. കോളേജ് എന്നിവിടങ്ങളിൽ സേവനമ നുഷ്ഠിച്ചു. ഇപ്പോൾ മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ജേർണ ലിസം വിഭാഗത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
ഭാര്യ : ഷഹന നിസാർ
മകൾ : നൈലിൻ ജഹനാര
പുരസ്ക്കാരങ്ങൾ:
2024 -ലെ എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് ദി ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് പുരസ്കാരം
മറ്റു കൃതികൾ:
ഓർമ്മകളും തേടി (നോവൽ) 2008 കൊമ്മക്കയം (ഓർമ്മക്കുറിപ്പുകൾ) 2024