പി കെ എ റഹീം (1931-2007)
മലപ്പുറം ജില്ലയിലെ വന്നേരിയിൽ 1931 ജനുവരി 10þന് ജനിച്ചു. പിതാവ്: കൂടല്ലൂർ പള്ളിമഞ്ഞായലിൽ കുഞ്ഞഹമ്മദ് സാഹിബ്. മാതാവ്: വലിയകത്ത് പെരുമ്പിള്ളിപ്പാട്ട് പാത്തുണ്ണി. കുമരനല്ലൂർ ഗവൺമെന്റ് ഹൈസ്കൂൾ, പാലക്കാട് വിക്ടോറിയാ കോളേജ്, തൃശൂർ ശ്രീകേരളവർമ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാറഞ്ചേരി മഠത്തിക്കാട്ടിൽ ഫാത്തിമ എന്ന കുഞ്ഞാത്തുവാണ് ഭാര്യ. പഠനകാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ അനുഭാവിയായിരുന്നു. പില്ക്കാലത്ത് എം. എൻ. റോയിയുടെ റാഡിക്കൽ ഹ്യൂമനിസത്തിൽ ആകൃഷ്ടനാവുകയും അത് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്