മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റാണ് മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ (1927 മേയ് 27 – 1997 ഡിസംബർ 27). കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ചു. ഒരു നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്നു അദ്ദേഹം. വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ. ജനനംകെ.വി. രാമകൃഷ്ണ അയ്യർ 1927 മേയ് 27 കല്പാത്തി, പാലക്കാട് മരണം1997 ഡിസംബർ 27 (പ്രായം 70) തിരുവനന്തപുരം തൂലികാനാമംമലയാറ്റൂർ തൊഴിൽനോവലിസ്റ്റ്, ഐ.എ.എസ്. ഓഫീസർ, കാർട്ടുണിസ്റ്റ്, തിരക്കഥാകൃത്ത്