കേരളത്തിലെ പ്രശസ്തനായ ബാലസാഹിത്യകാരനായിരുന്നു മാലി എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്ന വി. മാധവൻ നായർ. തിരുവനന്തപുരത്ത് 1915-ൽ ജനിച്ചു. 1996 ജൂലൈ 2-ന മരിച്ചു. സദസ്യതിലകൻ റ്റി. കെ. വേലുപ്പിള്ളയുടെ മകൻ. ചെറുപ്പത്തിൽ നല്ല ടെന്നിസ് കളിക്കാരൻ ആയിരുന്നു. അദ്ദേഹം കുട്ടികൾക്കായി പല ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. കർണശപഥമെന്ന ഒരു ആട്ടക്കഥയും രചിച്ചു. ആകെ അൻപതോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മാവേലി എന്ന തൂലികാ നാമവും ഉപയോഗിചിട്ടുണ്ട്.[1] 70-കളിൽ മാലിക എന്ന കുട്ടികൾക്കുള്ള മാസികയും നടത്തി.വളരെക്കാലം ആകാശവാണിയിൽ ജോലി ചെയ്തു. സ്റ്റേഷൻ ഡയറക്റ്ററായി വിരമിച്ചു.