972 മാർച്ച് 4-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപി യുടെ മകനാണ് മുരളി ഗോപി.[1] ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.[2] ചാഞ്ഞു നിക്കണ എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം രസികൻ സൊദനൈ എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്