തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്, പടിയം ഗ്രാമത്തില്‍ ജനനം. അച്ഛന്: കളത്തില്‍ വിശ്വംഭരന് വൈദ്യര്. അമ്മ: മിനി. വിദ്യാഭ്യാസം: കണ്ടശാംകടവ് പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂള്‍, തൃശ്ശൂര്‍ മോഡല്‍ സ്കൂള്‍, തിരുവനന്തപുരം ലയോള സ്കൂള്‍. തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍നിന്ന് പ്രീഡിഗ്രിയും തൃശ്ശൂര്‍ എന്‍ജിനീയറിങ് കോളേജില്‍നിന്ന് പ്രൊഡക്ഷന്‍ ഐച്ഛിക വിഷയമായെടുത്തു ബി ടെക്ഉം പാസ്സായി. മുംബൈയില്‍ നിന്നാരംഭിച്ച പ്രവാസ ജീവിതം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റര്‍നാഷണല്‍ എന്ന ആഗോള സംഘടനയില്‍ ഡിസ്റ്റിംഗ്ഷ്ഡ് ടോസ്റ്റ്മാസ്റ്റര്‍ ആണ്.