കാപട്യമില്ലാത്ത രാഷ്ടീയ പ്രവര്‍ത്തകന്‍, സഭാപരിഷ്കരണവാദി, ഭാഷാസ്നേഹി.ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും അധ്യാപകനുമായിരുന്നു ലോനപ്പന്‍ നമ്പാടന്‍ (13 നവംബര്‍ 1935 - 5 ജൂണ്‍ 2013). 1965 മുതല്‍ ആറുതവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം രണ്ടുതവണ സംസ്ഥാനമന്ത്രിയായിരുന്നു. 2004-ല്‍ പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകന്‍ , നാടകനടന്‍ എന്നീ നിലകളിലും ഇദ്ദേഹം തിളങ്ങിയിട്ടുണ്ട്. 5 ജൂണ്‍ 2013, അന്തരിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു.