വി കെ എന്‍ Author

V K N

വടക്കേ കൂട്ടാല നാരായണ‌ന്‍കുട്ടിനായര്‍ഏപ്രില്‍ 6, 1932 (81 വയസ്സ്)തിരുവില്വാമല,തൃശ്ശൂര്‍മരണം ജനുവരി 25, 2004തിരുവില്വാമല,തൃശ്ശൂര്‍തൊഴില്‍ നോവലിസ്റ്റ്,കഥാകൃത്ത്ദേശീയത ഭാരതീയ‌ന്‍പ്രധാന കൃതികള്‍ പയ്യ‌ന്‍ കഥകള്‍, വി.കെ.എ‌ന്‍. കഥകള്‍വി കെ എന്‍വടക്കേ കൂട്ടാല നാരായണ‌ന്‍കുട്ടിനായര്‍ അഥവാ വി. കെ. എ‌ന്‍. (ഏപ്രില്‍ 6 1932 - ജനുവരി 25, 2004) സവിശേഷമായ രചനാശൈലി കൊണ്ട്‌ മലയാള സാഹിത്യത്തില്‍ വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു. ഹാസ്യ രചനകള്‍ക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ എഴുത്തുകാര‌ന്‍ ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ്‌ അക്ഷര സഞ്ചാരം നടത്തിയത്‌. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാ‌ന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു വി കെ എ‌ന്‍. സ്വന്തം ജീവിതാനുഭവങ്ങള്‍ പയ്യ‌ന്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അവതരിപ്പിച്ച നോവലുകളും കഥകളുമാണ്‌ അദ്ദേഹത്തെ മലയാള സാഹിത്യത്തില്‍ അനശ്വരനാക്കിയത്‌. കഥയും നോവലുകളുമായി ഇരുപത്തഞ്ചിലേറെ കൃതികള്‍ വി. കെ. എന്നിന്റേതായുണ്ട്‌. രണ്ടു നോവലുകളും ഏതാനും കഥകളും ഇംഗ്ലീഷിലും മറ്റ്‌ ഇന്ത്യ‌ന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ്‌ വിവര്‍ത്തനത്തിന്‌ വഴങ്ങാത്ത അത്യപൂര്‍വ്വ ശൈലിയിലായിരുന്നു വികെഎ‌ന്‍ കഥകള്‍ പറഞ്ഞിരുന്നത്‌. അല്‍പം ബുദ്ധികൂടിയ നര്‍മ്മങ്ങളായതിനാല്‍ വികെഎ‌ന്‍ കഥകള്‍ വായനക്കാരുടെ ഒരു പ്രത്യേക വലയത്തിലൊതുങ്ങുകയും ചെയ്തു.



Need some editing or want to add info here ?, please write to us.

Other Books by Author V K N
Cover Image of Book അനുസ്മരണ
Rs 170.00  Rs 153.00
Cover Image of Book വായനകള്‍
Rs 250.00  Rs 225.00
Cover Image of Book പിതാമഹന്‍
Rs 350.00  Rs 315.00
Cover Image of Book ആരോഹണം
Rs 350.00  Rs 332.00
Cover Image of Book അനന്തരം
Rs 125.00  Rs 112.00