കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്(ഇംഗ്ലീഷ്: V. T. Bhattathiripad). 1896-ൽ അങ്കമാലിക്കടുത്തുള്ള കിടങ്ങൂർ ഗ്രാമത്തിൽ വി.ടി.യുടെ അമ്മയുടെ വീടായ കൈപ്പിള്ളിമനയിൽ ജനിച്ചു [1]. മരണം - 1982. യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച പ്രതിഷ്ഠ നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ വിഗ്രഹങ്ങൾ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്തയാളാണ് ജനനം1896 മരണം1982